നമുക്കിതൊരു ശീലമാക്കാം
എന്റെ ലോകപ്രസിദ്ധനായ കുസിനും , “വനിതയും” (സുഹൃത്തും വഴികാട്ടിയും ) ആയ ഡി .കെ മഹാനുഭാവന്റെ കൂടെ ചെന്നൈ മഹാ നഗരത്തിലേക്ക് എം . ടെക് എടുക്കാന്‍ തീവണ്ടി കയറിയുമ്പോള്‍ , മനസ്സ് നിറയെ ഒരുപാടു ആഗ്രഹങ്ങള്‍ ആയിരുന്നു . ദുബായില്‍ ഷേക്കിന്റെ വലം കൈയോന്നും അല്ലെങ്കിലും , അത്യാവശ്യം കൊള്ളാവുന്ന ഒരു ജോലി , രാജി വെച്ചു വന്ന ഈ ഉള്ളവന്‍ , ചെന്നൈ യാത്രയെ , ജീവിതത്തില്‍ പുതിയ മേച്ചില്‍ പുറം തേടാനുള്ള ഒരു വഴി ആയിട്ടാണ് കരുതിയിരുന്നത് .
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ,
ചെന്നൈ സെന്‍ട്രലില്‍ ഒരു നാറ്റത്തോടെ ട്രെയിന്‍ വന്നു നിന്നു . പതിവിനെതിരായി , ഡി കെ മഹാനുഭാവന്‍ , വെപ്രാളപ്പെട്ടു ഇറങ്ങാന്‍ തിരെക്ക് കൂട്ടുന്നു …………..എനിക്കൊന്നും മനസ്സിലായില്ല … .ഞാന്‍ ചോദിച്ചു …എന്താടാ ….??
“ എനക്ക് @@@!!!!! മുട്ടുന്നു …”.
കുറ്റം പറയാന്‍ പറ്റില്ല , സ്വതസിദ്ധമായ , ആര്‍ത്തിയോടെ തലേ ദിവസം റെയില്‍വേ സ്റ്റേഷനില്‍ വെച്ചു ‘ചിക്കന്‍ പാര്‍ട്സ് ’ ഉന്മേഷത്തോടെ കഴിക്കുംപോഴേ ….ഞാന്‍ വിചാരിച്ചതാ …പണി കിട്ടുമെന്ന് .തെറ്റിയില്ല രാവിലെ തന്നെ പണി കിട്ടി.
“ലല്‍ ….ശ്ത്ത്ത് …….ടേസ്റ്റ് …..ടേസ്റ്റ് …” അവന്റെ ഒരാര്‍ത്തി ……(ഗിരി പറയുമ്പോലെ, പാരമ്പര്യം )
ഒരു വിധത്തില്‍ കാര്യം സാദിച്ചു ….പൈസ കൊടുക്കാന്‍ ചില്ലറ ഇല്ല. വീട് വാടകക്ക് എടുക്കുമ്പോള്‍ , അഡ്വാന്‍സ് കൊടുക്കാന്‍ തന്ന കാസില്‍ നിനും അഞ്ഞൂറ് രൂപ നോട്ട് എടുത്തു അണ്ണന് നേരെ നീട്ടി. തിരിച്ച് അയാള്‍ തുറിച്ചു നോക്കി . മൂന്നു രൂപ ചില്ലറ കൊടുക്കെണ്ടാതിനു അഞ്ഞൂറ് രൂപ നോട്ട് !!!…. “ഊന്ഗലുക്കു ഇളവസം …കിളംപ് ..കിളംപ് ” അണ്ണന്‍ സൊല്ലി . അത് കേട്ടു ഡി കെയുടെ മുഖത്ത് ഒരു അന്ധാളിപ്പ് ……പിന്നെ ആ വളിച്ച ചിരി.
അങ്ങനെ ക്യാമ്പ് റോഡില്‍ കുടിയേറി വാണ കാലം, ഡി കെയുടെ ബിരുദ കാല സുഹൃത്തായ സോമ സുന്ദരന്‍ (സോമി) SRM കോളേജില്‍ എം .ടെക് കൊടുക്കുന്നെടെന്നു അറിഞ്ഞു , അത് എടുക്കാനായി എത്തിയിരുന്നു . അപ്പോഴാണ് അറിഞ്ത്ഞത് എം .ടെക് ഉടനെ കിട്ടില്ല , രണ്ടു വര്ഷം ആകുമെന്ന് ….ഇത്രയും doore വന്നതല്ലേ ഒരു രണ്ടു വര്ഷം കഴിഞ്ഞു പോയേക്കാം ….സോമ സുന്ദരന്‍ തീരുമാനിച്ചു .
ആയിടക്കു ഡി കെ പറഞ്ഞു , സോമി വന്നിട്ടുണ്ട് , പിന്നെ ഗിരി , ഭജന്‍ എല്ലാരും (ബിരുദ കാല സുഹൃത്തുക്കള്‍ ഉണ്ട് , നമുക്കു പരിചയപ്പെടാം . ഞാന്‍ ഓര്ത്തു , വളരെ നല്ല കാര്യം .
നട്ടുച്ച , വെസ്റ്റ് താംബരം ബസ്സ് സ്റ്റാന്റ് . “ഇതു സോമി ”, ഒരു ആളെ ഡി കെ പരിചയപെടുത്തി. ബാക്കി രണ്ടു പേരെ പരിച്ചയപ്പെടുത്തിയതെയില്ല . ഞാന്‍ ഇതികര്തവ്യത മൂടനായി നിന്നു......
സോമിടെ മുതുകില്‍ എത്തി പിടിച്ചു , ഡി കെ ബാറിനെ ലക്ഷ്യമാക്കി കുതിച്ചു.
ഇത്തിരി ചമ്മലോടെ ഞാന്‍ ബാലന്‍സ് ഉള്ള രണ്ടു പേരുടെ അടുത്ത് ചെന്നു പരിചയപ്പെട്ടു ,
“മുന്പേ നടക്കുന്ന ഡി കെ തന്‍ പിന്‍പേ ഗമിച്ചു ഈ ഞങ്ങളെല്ലാം ”’.
ആദ്യമായി ബാറില്‍ കേറുന്ന വെപ്രാളം എനിക്ക്. ബാര്‍ കണ്ടു മടുത്ത പുച്ഛം മറ്റുള്ളവര്‍ക്ക്…….
കൊട്ടിക്കലാസത്തിന് ശേഷം ബില്‍ വന്നു . ഡി കെയും സോമിയും ചിരിയോടു ചിരി ….നിര്‍ത്താതെ ചിരി …..ബില്‍ അവര്‍ കണ്ടതെ ഇല്ല …(ഭജന്‍ അടിക്കുന്നതിനു മ്ന്പേ ഫിറ്റ് ആയല്ലോ). ഞാനും ബുദ്ധിപൂര്‍വ്വം ആ ചിരിയില്‍ പങ്കു ചേര്ന്നു . ഗിരി ബില്‍ എടുത്തു . ഉടനെ ചിരി നിന്നു.
ഗിരി പോക്കെറ്റില്‍ നിന്നും കാര്ഡ് എടുത്തു …റേഷന്‍ കാര്‍ഡ് , വോട്ടെര്സ് കാര്‍ഡ് , ഐ ഡി കാര്‍ഡ് , എന്നിവ അല്ലാതെ മറ്റു കാര്ഡ് ഒന്നും കാണാത്ത ഈ ഉള്ളവന്‍ , ചോദിച്ചു “ഇതു എന്ത് കാര്ടാ ...”
“ഇതു ഡെബിറ്റ് …ഇതു ക്രെഡിറ്റ് ….നീ പറ ഏത് കൊടുക്കണം", (വന്‍ ജാഡ, പാരമ്പര്യമാണോ ...അറിയില്ല !!)
ഞാന്‍ പറഞ്ഞു …" അത് നിങ്ങടെ ഇഷ്ടം ”
എല്ലാം കഴിഞ്ഞു തിരിച്ചു താംബരം സ്ടാന്ടില്‍ എത്തി . ഗിരി പറഞ്ഞു “ അടുത്താഴ്ച കാണാം ,ജോജോയും ഉണ്ടാവും, നിങ്ങടെ റൂമില്‍ കൂടാം, നമുക്കിതൊരു ശീലമാക്കാം ”
എന്റെ പോസ്റ്റിന്‍റെ പരസ്യമാണെന്നു കരുതരുതു്: പക്ഷേ, കുത്തും കോമയും മറ്റും മറ്റും ഒരുപാടു് ഉപയോഗിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഈ പോസ്റ്റ് വായിച്ചുനോക്കുന്നതു് ഉപകാരപ്രദമായേക്കാം.
ReplyDeleteആശംസകള്‍!