അന്ന് പതിവിലും നേരത്തെ ഡി. കെ. മഹാനുഭാവന് ഉറക്കമെഴുന്നേറ്റു. അതൊരു ശനി ആഴ്ച ആയിരുന്നു. എനിക്കാദ്യം ഒന്നും മനസ്സിലായില്ല …യോഗ വിദഗ്ദനെ പോലെ തവളാസനം ചെയ്തു അവന് ചാടി എഴുന്നേറ്റു. ലുങ്കിയാനെന്നു കരുതി ബെഡ് ഷീറ്റ് എടുത്തു ഉടുത്തു "….ഭാഗ്യം …ഇന്നു ഇത്ര എങ്കിലും ഉണ്ടല്ലോ......" ഞാന്‍ പാതി മയക്കത്തില്‍ നെടുവീര്‍പ്പ് ഇട്ടു.( ഇതു എന്റെ ഒരു പ്രത്യേക കഴിവാണ് )
എന്നെ നോക്കി അവനെന്തോ പറയുന്നതു കേട്ടു .പാതിമയക്കത്തില്‍ ഞാന്‍ കേട്ടതു നാലക്ഷരം മാത്രം " ജോജോ" അവതാര കഥകള്‍ കേട്ടു പരിചയിച്ച ഈ ഉള്ളവനു മുന്പില് പുതിയൊരവതാര്പ്പിരവി. എന്റെ ഉറക്കം പമ്പ കടന്നു."...അടുത്തയാഴ്ച വീണ്ടും കൂടാം , കൂടെ ജോജോയും ഉണ്ടാവും..." എന്ന് കീറി പറഞ്ഞതു ഞാന്‍ ഓര്‍ത്തു .ഹ്മം എന്തായാലും കൊള്ളാം .പുതിയൊരാളെ പരിചയപ്പെടാമല്ലോ ?
10 മണി ആയപ്പോഴേക്കും മിസ്സിടു കാള്‍ കൊടുക്കാന്‍ പോലും കാശില്ലാത്ത ഡി കെ യുടെ സെല്ലിനെ ലക്ഷ്യമാക്കി സോമ സുന്ദരന്റെ കാള്‍ ….ഡി കെ യുടെ മുഖം കപ്പ കണ്ട പെരുച്ചഴിയെപ്പോലെ തുടുത്തു …..(ഓള് ടൈംസ് )…അത്രയ്ക്കിലെന്കിലും എന്റേതും.
ഫോണില്‍ സംസാരിച്ചു കഴിഞ്ഞ ഉടനെ ഡി കെ പറഞ്ഞു " …ഡാ …അവരിങ്ങെത്തി …." പെണ്ണുകാണാന്‍ വരുന്ന ചെക്കനെ കുറിച്ചു അമ്മ മകളോട് പറയുന്നതു പോലെ.
ഞാന്‍ പറഞ്ഞു "അയിനെന്താ ബരട്ടെ ….അല്ല.. ഫുഡ് എവിടുന്നാണ് എന്ന് ചോദിച്ചോ......അതാണ് ഏറ്റവും പ്രധാന കാര്യം.
ചേട്ടന്റെ അവിടുന്ന് ആണെന്ന് തോന്നുനത്..ഡി കെ മൊഴിഞ്ഞു.
എനിക്കുടനെ താനെ കാര്യം പിടി കിട്ടി….മിക്കവാറും രണ്ടു ആസശാന്മാരും ലാസ്റ്റ് രണ്ടു ദിവസമായി വയര്‍ കാലി ആക്കിയിട്ടയിരിക്കും വരുന്നതു ….ചേട്ടന് കുറെ ബുദ്ധിമുട്ടും. ഇവരുടെ ഓരോ വരവും പോത്തുകള്‍ക്കും കോഴികള്‍ക്കും ഒരു വന്‍ ഭീഷണി ആകുമെന്ന് പകല്‍ പോലെ വ്യക്ടതം ….കൂട്ടത്തില്‍ നല്ല ഫുഡ് (പ്രധാനമായും നോണ്‍ -വെജ് ) തട്ടാം എന്നതില്‍ എനിക്കും വല്യ സന്തോഷമായി.
ഖണ്ഡം 2
വെളുത്തെ നിറത്തില്‍ വൃത്തക്രിതിലുള്ള അരി മുറുക്കുമായി …കീരിചേട്ടന് (തെറി ചേട്ടന് എന്നും വിളിക്കാം. മനസ്സിനെ ഉദ്ധരിക്കുന്ന തെറി വിളിക്കാന്‍ അദ്ധേഹത്തിനു ഒരു പ്രത്യേക കഴിവ് തന്നെ അളിയാ...) എത്തി …. എനിക്ക് നേരെ ആ പൊതി നീട്ടി. " ഡാ ഇന്നാ ..." മുഴുവന്‍ അര്തിയോടും കൂടി, സഹോദര തുല്ല്യം ഞാന്‍ കാണുന്ന കീരി ചേട്ടന് നേടിയ ആ പൊതി വാങ്ങി. എന്റെ കണ്ണ് നിറഞ്ഞു (പൊടി ഓ മറ്റോ വീണതായിരുന്നു). ആ സ്നേഹത്തിനു മുന്പില് കുനിഞ്ഞു കൊണ്ടു ഞാന്‍ ചോദിച്ചു...ഓ ഇതേ ഒള്ളോ ...ഞാന്‍ കരുതി നിറയെ സ്വീത്സ് ഒക്കെ കാണും എന്ന്. ആ എന്തായാലും കൊണ്ടു വന്നതല്ലേ തിന്നു കളഞ്ഞേക്കാം. വളരെ പെട്ടെന്ന് തന്നെ ഞാന്‍ അത് കാലിയാക്കി.
എനിക്ക് ചെറിയ നിരാശ തോന്നി …പ്രതീക്ഷിച്ച ഒരാള്‍ വന്നില്ലാലോ …പിന്നെ ഓര്‍ത്തു …ചിലപ്പോള്‍ അങ്ങനെയാ …ചിലരുടെ ഇന്ട്രോടുക്ടഷന് അങ്ങനെയാ .കാത്തിരിക്കേണ്ടി വരും ..അവതാര സംഗമത്തിനായി .....
ഖണ്ഡം-3
എല്ലാവരും കൂടെ ഉച്ചയ്ക്ക് ഉണ്ണാന്‍ ചേട്ടന്റെ വീടിലേക്ക് യാത്രയായി ..നല്ല ചൂടു ബിരിയാണിയും, ബീഫ് കട്ട്ലെറ്റും , ബീഫ് ഉലര്‍ത്തിയതും ഉണ്ടായിരുന്നു , പിന്നെ ഒരു ഓളത്തിന് ഇത്തിരി ചെമ്മീന്‍ വരട്ടിയതും ..ആര്‍ക്കും ആര്ത്തിക്കൊരു കുറവുമില്ല .എല്ലാവരുടെയും തീറ്റ കണ്ടു ഇനി അടുത്താഴ്ച മെസ്സ് നടത്തണോ എന്ന് താനെ ചേട്ടന് ചിന്തിച്ചു കാണും .
ഉത്സവം കഴിഞ്ഞു മടങ്ങുന്ന കരിവീരന്മാരെ പോലെ ….സുന്ദരനും , മഹാനുഭാവനും , കീരിയും പിന്നെ ഈ ഞാനും നടന്നു നീങ്ങി
ഏത് ബ്രാന്‍ഡ് അടിക്കനമെനതിനെക്കുരിച്ചുള്ള ഡിസ്കഷന് നടക്കുനതിനിടെ ഞങ്ങള്‍ ആ പുളി മരത്തിനു അടുത്തെതി. ഉടനെ കീരിക്ക് വെളിപാടുണ്ടായി …..അദ്ദേഹം ചോദിച്ചു…ഡാ ഫുഡ് കഴിച്ചതിനെല്ലാം കൂടി എത്രയായി ..
ഞാന്‍ പറഞ്ഞു .... അത് ഒരു മുന്നൂറു നു അടുത്തയിക്കാനും …
ഇതൊരു ശീലമായി....
" പുളിമരങ്ങള്‍ സാക്ഷി " …….കീരി എന്നും എന്നോടും മഹാനുഭവനോടും കടപ്പെട്ടിരിക്കുന്നു.
ഖണ്ഡം-4
രാത്രിയുടെ മധ്യ യാമങ്ങളില്‍ , അങ്കം മുറുകി .ഒരൌന്സു മാത്രം കഴിച്ചു ഈയുള്ളവന് ആടിക്കളിക്കുന്നു. എത്ര ഒഴിച്ചാലും നിറയാത്ത കുടമായി ഡി കെ . പ്രൊഫഷണല്‍ സ്റ്റയിലില്‍ കീരി (കൂടെ തൊട്ടു നക്കാന്‍ മാത്രം അളവില്‍ ജാടയും)....തനി കോട്ടയം സ്റ്റൈലില്‍ സോമ സുന്ദരന്‍ ..
അപ്പോഴാണ് മുകളിലെത്തെ നിലയില്‍ ഉള്ള ബി -ടെക് സുഹൃത്തുക്കള്‍ താഴെ ചേട്ടന്മാരെ (എന്നെയും ഡി കെ യെ യും അന്വേഷിച്ചു വന്നത് ….കാര്യം ചോദിച്ചപ്പോള്‍ പറഞ്ഞു , ചേട്ടാ , ഡി വി ഡി റൈറ്റര്‍ കണക്ട് ആവുന്നില്ല …ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു …കുഴപ്പമില്ല , ഞാന്‍ ഒന്നു നോക്കട്ടെ...
ഉണ്ട്നെ കീരി ചാടി വീണു …മൂന്നു ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഇരിക്കുമ്പോള്‍ , സിവില്‍ എഞ്ചിനീയര്‍ അങ്ങനെ ഉണ്ടാക്കേണ്ട ….ഞാന്‍ ശരിയാക്കാം… ….എവിടെ കമ്പ്യൂട്ടര്‍ …കീരിയും , (ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ബി - ടെക് ) കൊച്ചു പിള്ളാരും മുകളിലേക്ക് ചാടി കേറി പോയ് ….
ഞങ്ങള്‍ അടി തുടര്‍ന്ന് ആടി കളിച്ചു …..കുറച്ചു നേരം കഴിഞ്ഞു ….നല്ല കരിഞ്ഞ മണം ….
ഡി കെ പറഞ്ഞു , da അപ്പുറത്തെ ആന്റി മീന്‍ വരുക്കുന്നതാ ….ഞാന്‍ പോയി നോക്കാം ….ഡി കെ വാതില്‍ തുറന്നു …..മുന്പില് കീരി ..വളിച്ച മുഖത്തോടെ അവന് മൊഴിഞ്ഞു , അത് കരിമീനല്ല ….ഡി വി ഡി റൈറ്റര്‍ കരിഞ്ഞതാ ……പിന്നില്‍ നില്ക്കുന്ന ബി -ടെക് പിള്ളര് അണ്ടി പോയ അന്ന്നാന് കുഞ്ഞിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു.
ഞാന്‍ മനസ്സില്‍ ഓര്‍ത്തു , ഓഹോ ….ശരിപ്പെടുതി തരാം എന്ന് പറഞ്ഞതു ഇതായിരുന്നോ …..വേലി ഇല് ഇരുന്ന പാമ്പ് നെ എടുത്തു എവിടെയോ വെച്ചന്ന പോലെയായി കാര്യം.
( തുടരും )